പുൽപ്പള്ളി : വിദ്യാഭ്യാസം മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതാവണമെന്ന് പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ 2023-2024 അധ്യയന വർഷത്തിൽ പഠനം പൂർത്തിയാക്കിയ ഡിഗ്രി, പി ജി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഫറൂഖ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലുമായ ഡോ. മുഹമ്മദ് സലിം അഭിപ്രായപ്പെട്ടു. കോളേജ് പ്രിൻസിപ്പൽ അബ്ദുൾ ബാരി കെ കെ അധ്യക്ഷത വഹിച്ചു. മാനേജർ ഡോ.ജോസഫ് മാർ തോമസ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായ പ്രൊഫ.തോമസ് മോണോത്ത്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങളായ സനൂപ് കുമാർ പി.വി, സോബിൻ വർഗീസ് എം വി,ഫാ. വർഗീസ് കൊല്ലമാവുടി, ഫാ. ചാക്കോ ചേലമ്പറമ്പത്ത്, ഡോ. ജോഷി മാത്യു, പ്രൊഫ. വിജിഷ എം സി, പ്രൊഫ. താര ഫിലിപ്പ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ പ്രൊഫ. ടോണി തോമസ് പൊടിമറ്റം നന്ദി രേഖപ്പെടുത്തി.2023-24 അക്കാദമിക വർഷത്തിൽ കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും, വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും വിവിധ സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്
വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്