ഡാറ്റ വേണ്ടാത്തവർക്ക് ഇനി പ്രത്യേക റീചാർജ് പ്ലാനുകൾ; ട്രായ് നിർദ്ദേശം ഇങ്ങനെ…

ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർ‌ജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്.ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി 90 ദിവസത്തില്‍ നിന്ന് 365 ദിവസത്തേക്ക് വരെ നീട്ടാനും ഭേദഗതിയില്‍ പറയുന്നു.

വോയ്സ്, എസ് എം എസ് എന്നിവയ്ക്ക് മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും ടെലികോം സേവന ദാതാവ് അവതരിപ്പിക്കണമെന്നും 365 ദിവസം വരെ കാലാവധി വാഗ്ദാനം ചെയ്യുന്നതായിരിക്കണം പ്ലാനെന്നും 2024 ലെ ടെലികോം ഉപഭോക്ത‍ൃ സംരക്ഷണം ചട്ടത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു. ഈ നീക്കം ഉപഭോക്താക്കല്‍ക്ക് ഗുണം ചെയ്യുന്നതാണ്.

വീടുകളില്‍ ബ്രോഡ്ബാൻഡ് കണക്ഷനുകള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ഡാറ്റ ഉള്‍പ്പെടുന്ന റീചാർ‌ജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. നിലവില്‍ കമ്ബനികള്‍ നല്‍കുന്ന റീച്ചാർജ് പ്ലാനുകള്‍ ഭൂരിഭാഗവും വോയ്സ് കോള്‍, എസ് എം എസ്, ഇന്റർനെറ്റ്, ഒ ടി ടി സബ്സ്ക്രിപ്ഷൻ എന്നിവ കൂടി ഉള്‍പ്പെട്ടതാണ്. പലർക്കും ഈ സൗകര്യങ്ങളൊന്നും ആവശ്യം വരാറുമില്ല.

ഈ മാറ്റം ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗത്തിന് പ്രത്യേകിച്ച്‌ 150 ദശലക്ഷക്കണക്കിന് 2 ജി ഉപയോക്താക്കള്‍, ഡ്യുവല്‍ സിം ഉപയോഗിക്കുന്നവർ, പ്രായമായ വ്യക്തികള്‍ തുടങ്ങിയവർക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നീക്കം അവർ ഉപയോഗിക്കാത്ത സേവനങ്ങള്‍ക്ക് അധിക തുക ചെലവഴിക്കുന്നതിന് പകരം അവർക്ക് ആവശ്യമുള്ള സേവനങ്ങള്‍ക്ക് മാത്രം പണം നല്‍കാൻ അനുവദിക്കുന്നു.

നിലവില്‍ ഫീച്ചർ ഫോണ്‍കള്‍ ഉപയോഗിക്കുന്നവർ പോലും ഡാറ്റ ഉള്‍പ്പെടുന്ന റീചാർജ് ചെയ്യേണ്ടിവരുന്നു. വോയ്സും എസ് എം എസും മാത്രമുള്ള എസ് ടി വി നിർബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത ഉപഭോഗ്താക്കള്‍ക്ക് ഒരു ഓപ്ഷൻ നല്‍കുമെന്നും നിരീക്ഷിക്കപ്പെടുന്നു.

വോയ്‌സും എസ്‌എംഎസും മാത്രം എസ്ടിവി നിർബന്ധമാക്കുന്നത് ഡാറ്റ ആവശ്യമില്ലാത്ത സബ്‌സ്‌ക്രൈബർമാർക്ക് ഒരു ഓപ്ഷൻ നല്‍കുമെന്നും നിരീക്ഷിക്കപ്പെടുന്നു. ബണ്ടില്‍ ചെയ്ത ഓഫറുകളും ഡാറ്റ മാത്രം ഉള്ള വൗച്ചറുകളും നല്‍കാനുള്ള സ്വാതന്ത്ര്യം സേവനദാതാക്കള്‍ക്ക് ഉള്ളതിനാല്‍ ഇത് ഒരു തരത്തിലും ഡാറ്റ ഉള്‍പ്പെടുത്താനുള്ള സർക്കാർ മുൻകൈക്ക് എതിരാവില്ല.

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള എള്ളുമന്ദം-ഒരപ്പ്, കുഴിപ്പിൽ കവല – പിള്ളേരി പ്രദേശത്ത് നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

മാറ്റിവെച്ച പിഎസ്‍സി പരീക്ഷ 25ന്

സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) – പിഡബ്ല്യുഡി/ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ 008/2024), ഓവര്‍സിയര്‍ ഗ്രേഡ് – 3 – ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പര്‍ – 293/2024), ട്രേസര്‍ – കേരള സ്റ്റേറ്റ്

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി

മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ

ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും-മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ

ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.