മാനന്തവാടി മുനിസിപ്പാലിറ്റി ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ ചന്ദ്രൻ്റെ മകൻ സച്ചിൻ(26) ആണ് വീടിന് സമീപത്തു നിന്നും പുഴയിൽ വീണത്. മാനന്തവാടി അഗ്നി രക്ഷാ സേന സ്കൂബ ടീം ഉടൻ സ്ഥലത്തെത്തി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് മാനന്തവാടി ഗവ: മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്‌ഷിക്കാനായില്ല.
വീടിന്റെപിൻഭാഗത്ത് നിന്നും കാൽ വഴുതി പുഴയുടെ ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു.

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ
വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്