ദേശീയ റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളേജിന്റെയും നേതൃത്വത്തിൽ സൈറ്റ് വയനാട് ,എൻഎസ്എസ് ,മറ്റ് സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ കൊളഗപ്പാറ മുതൽ ബത്തേരി മിനിസിവിൽ സ്റ്റേഷൻ വരെ ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് ബൈക്ക് പ്രചരണ റാലി നടത്തി. ഓരോ ജീവനും വിലപ്പെട്ടതാണ്. അമിത വേഗവും അശ്രദ്ധയും നിങ്ങളുടെ ജീവൻ റോഡിൽ പൊലിയാൻ കാരണമാകും.
റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കൂ, അപകടങ്ങൾ ഒഴിവാക്കൂ… എന്ന സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമായാണ് റാലി നടന്നത്. പരിപാടിയുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി തപോഷ് ബസ്മതാരി IPS നിർവ്വഹിച്ചു.വയനാട് ആർടിഒ
സുമേഷ് പികെ അദ്ധ്യക്ഷത വഹിച്ച് റോഡ് സുരക്ഷയെപ്പറ്റിയുള്ള ബോധവത്ക്കരണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഫാദർ ഡോ.ഷാജൻ നൊറോണ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. മുന്നൂറോളം ആളുകൾ പരിപാടിയിൽ പങ്കാളികളായി.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്