കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജിഎച്ച്എസ് കാട്ടിക്കുളം പദ്ധതിയായ PACE – 40യുടെ ഭാഗമായി വിദ്യാർഥികൾക്ക് ഏകദിന ശാസ്ത്ര ക്ലാസ് സംഘടിപ്പിച്ചു. കെല്ലൂർ ജിഎൽപി സ്കൂൾ
പ്രധാനാധ്യാപകനും വിദഗ്ധ പരിശീലകനുമായ കെബി അനിൽകുമാർ ക്ലാസിന് നേതൃത്വം നൽകി. വിവിധ ശാസ്ത്ര പരീക്ഷണങ്ങളിലൂടെ മുന്നേറിയ ക്ലാസ് കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്വാധീനം മനസ്സിലാക്കുന്നതിനും സഹായിക്കുന്നതായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്