വൈത്തിരി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനാചരണവും കാർഷിക സെമിനാറും സംഘടിപ്പിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു.കൃഷിഓഫീസർ അഖിൽ.പി സ്വാഗതം പറഞ്ഞു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാർക്കറ്റിംങ്ങ് ചിത്ര.ആർ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ജോർജ്, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ തോമസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിനിഷ് ഒ ,പഞ്ചായത്ത് സെക്രട്ടറി സജീഷ് കെ.എസ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ,വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കർഷിക വികസന സമിതി അംഗങ്ങൾ , കുരുമുളക് സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ- സാംസ്കാരിക – വ്യാപാര രംഗത്തെ പ്രമുഖർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.കൃഷി അസിസ്റ്റന്റ് മഹേഷ് സി.കെ നന്ദി പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം നടന്ന കാർഷിക സെമിനാർ റിട്ടയേർഡ് പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.വിക്രമൻ നയിച്ചു.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.