മുണ്ടക്കൈ-ചുരല്‍മല ഉരുള്‍ ദുരന്തത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്ത കേരള ബറ്റാലിയന്‍ അഞ്ച് എന്‍.സി.സി. അണ്ടര്‍ ഓഫീസര്‍ വി.പി തേജ്ക്ക് രക്ഷാ മന്ത്രി പദക്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ എന്‍സിസി കേഡറ്റുകള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ രക്ഷാ മന്ത്രി പദക് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തേജക്ക് നല്‍കി ആദരിച്ചു. കല്‍പ്പറ്റയിലെ എന്‍.എം.എസ്.എം ഗവ കോളേജിലെ ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് തേജ. വി.പി ബേബിയുടെയും സ്മിതയുടെയും മകളാണ് തേജ. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശാനുസരണം ദുരിതാശ്വാസ ക്യാമ്പുകളില്‍ അര്‍പ്പണ ബോധവും നേതൃപാടവും കാഴ്ചവെച്ചതിന്റെ ഭാഗമായാണ് ബഹുമതിയ്ക്ക് അര്‍ഹയായത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്