പനമരം: പനമരം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാന കലോത്സവം,ദേശീയ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് എന്നിവയിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു.അനുമോദന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു.എസ് , ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ഉഷാ തമ്പി, ബിന്ദു പ്രകാശ് , സുനിൽകുമാർ , സി കെ മുനീർ, സജിന അലി തുടങ്ങിയവർ പങ്കെടുത്തു.

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,







