പുതുശ്ശേരിക്കടവ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാഷ്രീയ ജനതാദൾ (ആർ.ജെ.ഡി.) പുതുശ്ശേരിക്കടവ് യൂണിറ്റ് 25ന് ഏകദിന പ്രൈസ് മണി വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. രാത്രി ഏഴിന് പുതുശ്ശേരിക്കടവ് ഹെഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് ഡി. രാജൻ ഉദ്ഘാടനം ചെയ്യും. ആർ.വൈ.ജെ.ഡി. ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ അധ്യക്ഷത വഹിക്കും.

കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു.
കാവുംമന്ദം :തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിന് പൊഴുതന ലൗഷോർ സ്പെഷൽ വിദ്യാലയത്തിൽ കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. മൗസ് ഗെയിമുകൾ ,







