കൽപ്പറ്റ: എൻ.ഐ.എ.കോളേജ് കടവത്തൂരിലെ അസിസ്റ്റന്റ് പ്രൊഫസർ പികെ അൻവർ ഫാറൂഖിക്ക് അറബിക് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. “ഇബ്നു ഹജറുൽ അസ്ഖലാനിയും ഹദീസിന്റെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്കും”എന്ന വിഷയത്തിലാണ് അറബിക്ക് വിഭാഗം തലവനായ അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. തലശ്ശേരി ഗവൺമെൻറ് ബ്രണ്ണൻ കോളേജ് അറബിക് എച്ച്. ഒ.ഡിയും,പ്രഫസറുമായ ഡോക്ടർ പി. അബ്ദുൽ റഷീദിന്റെ കീഴിലായിരുന്നു ഗവേഷണ പഠനം.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില് അടുത്ത മണിക്കൂറുകളില് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ