അരമ്പറ്റക്കുന്ന് വൈപ്പടി:കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ഷറഫുദ്ദീനും
സംഘവും അരമ്പറ്റക്കുന്ന് വൈപ്പടി ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്‌തു. അരമ്പറ്റക്കുന്ന്, വൈപ്പടി ഭാഗങ്ങളിൽ ചാരായം വിൽപ്പന നടത്തി വന്നിരുന്ന അരമ്പറ്റക്കുന്ന് വൈപ്പടി സ്വദേശി വൈപ്പടി വീട്ടിൽ ജയചന്ദ്രൻ വി എം (45) എന്നയാളെയാണ് അറസ്റ്റ് ചെയ്‌തത്. ഇയാൾ ഇതിനു മുമ്പും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി, ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, സജിത്ത്, അനീഷ് ഇ.ബി, ബിന്ദു കെ.കെ എന്നിവർ പങ്കെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.പ്രതിയെ ജെഎഫ്‌സിഎം കൽപ്പറ്റ കോടതി മുമ്പാകെ ഹാജറാക്കുന്നതാണ്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: