പുൽപ്പള്ളി: പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാരെ ആക്രമിച്ചതിലും ജീപ്പ്
കേടുപാടുകൾ വരുത്തുകയും ചെയ്‌തതിൽ പുൽപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പുൽപ്പള്ളി കുറിച്ചിപറ്റ ഭാഗത്ത് കാട്ടാന കൃഷിഭൂമിയിൽ ഇറ ങ്ങിയതിൽ വനത്തിലേക്ക് തിരികെ തുരത്താൻ പോയ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേ ഷനിലെ ജീവനക്കാരെ ഒരു സംഘം ആളുകൾ തടയുകയും അസഭ്യം പറയുക യും ചെയ്‌തതായാണ് പരാതി. കാട്ടാനയെ വനത്തിലേക്ക് കയറ്റിയ വനപാലകർ തിരികെ പോയ ശേഷം വീണ്ടും കാട്ടാന ഇറങ്ങി എന്നു വ്യാജ വിവരം നൽകി തിരികെ എത്തിച്ച വനപാലകരെ ആക്രമിക്കുകയും വനം വകുപ്പ് വാഹനം കേ ടുപാടുകൾ വരുത്തുകയും ചെയ്‌തതായാണ് പരാതി. വിപിൻ, ആവണി രാജേഷ് എന്നീ രണ്ടു പേർക്കെതിരെയാണ് വനപാലകരുടെ പരാതിയിൽ പുൽപ്പള്ളി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്