വയനാട് ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും മാർച്ച് 31 മുതൽ സമ്പൂർണ മാലിന്യ സംസ്കരണ സംവിധാനമെരുക്കണമെന്നും സംസ്കരണ പ്രവർത്തനങ്ങൾക്ക് വകുപ്പ് മേലധികാരികൾ മേൽനോട്ടം വഹിക്കണമെന്നും കളക്‌ടർ ഡി. ആർ. മേഘശ്രീ. കളക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ശുചിത്വ മിഷൻ സംഘടിപ്പിച്ച വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.
വയനാട് ജില്ലയിലെ 400 ഓളം വരുന്ന സർക്കാർ ഓഫീസുകളിൽ മാർച്ച് 31 മുതൽ ജൈവ , അജൈവ, ഇലക്ട്രോണിക്, സാനിറ്ററി, ബയോ മെഡിക്കൽ, ആപ്തകരമായ മാലിന്യങ്ങൾ , ഗ്രേ വാട്ടർ / ബ്ലാക്ക് വാട്ടർ എന്നിവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണം. ഇതിനായി ശുചിത്വമിഷൻ നൽകിയിരിക്കുന്ന മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കളക്ടർ പറഞ്ഞു.
ഇ- ഓഫീസും സ്മാർട്ട് സൗകര്യങ്ങളും വന്നതോടെ ഇ-മാലിന്യങ്ങൾ വർദ്ധിച്ചു. എന്നാൽ അവ സംസ്കരിക്കുന്നതിനുള്ള സംവിധാനം അപര്യാപ്തമാണ്. വീടും പരിസരവും ജോലി സ്ഥലവും വൃത്തിയായി സൂക്ഷിക്കുമ്പോൾ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച മുന്നേറ്റം കൈവരിക്കാനാകുമെന്നും മാലിന്യ നിർമ്മാർജ്ജനം ജീവിത രീതിയുടെ
ഭാഗമാക്കി മാറ്റണമെന്നും അത് ഭാവി തലമുറയ്ക്കു വേണ്ടിയുള്ള കരുതലാണെന്നും കളക്ടർ പറഞ്ഞു. ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ അനൂപ് കെ, അസിസ്റ്റൻ്റ കോ ഓർഡിനേറ്റർ നിധികൃഷ്ണ എന്നിവർ പ്രസംഗിച്ചു.

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…
ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും