ലഹരി വിരുദ്ധ ബോധവത്കരണം; കെ.എസ്.യു ക്യാമ്പസ് ജാഗരൻ യാത്രയെ വരവേറ്റ് വയനാട്

കൽപ്പറ്റ:കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് “ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന “ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് ” കൽപ്പറ്റ ഗവ.കോളേജിൽ സ്വീകരണം നൽകി.
വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗം എൻ.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖബൂസ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളിൽ പ്രവർത്തകർ സജീവമായി അണിനിരക്കണമെന്ന് അനുലേഖ ആവശ്യപ്പെട്ടു. അതേസമയം ലഹരി മാഫിയ ക്യാമ്പസുകളിൽ തഴച്ചു വളരുന്നത് ആശങ്കാജനകമാണെന്നും, ലഹരി വിരുദ്ധ പോരാട്ടങ്ങളെ കെ.എസ്.യു മുന്നിൽ നിന്ന് നയിക്കുമെന്നും ജാഥാ ക്യാപ്റ്റനും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റുമായ അലോഷ്യസ് സേവ്യർ പറഞ്ഞു.

ജില്ലയുടെ സംഘടനാ ചുമതലയുള്ള ജന: സെക്രട്ടറി മാഹിൻ മുപ്പതിൽച്ചിറ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ,കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, സംഘടനാ ജന: സെക്രട്ടറി മുബാസ് ഓടക്കാലി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ബി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

ആനക്കാംപൊയില്‍–കള്ളാടി-മേപ്പാടി തുരങ്കപാത

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.

തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും

രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ (ഓഗസ്റ്റ് 15) കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *