സുല്‍ത്താന്‍ ബത്തേരി ജോയിന്റ് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ ആര്.ആര്.സി നമ്പര്‍ 2018/2493/12 പ്രകാരം മോട്ടോര്‍ വാഹന നികുതി കുടിശ്ശിക വരുത്തിയ ടെമ്പോ ട്രാവലര്‍ മിനി ബസ് ലേലം ചെയ്യുന്നു. ഏപ്രില്‍ 28 രാവിലെ 11 ന് പുല്‍പ്പള്ളി വില്ലേജ് പരിധിയിലെ പെരിക്കല്ലൂര്‍ തകിടിയിലാണ് വാഹനം ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് പുല്‍പ്പള്ളി വില്ലേജ് ഓഫീസുമായോ അമ്പലവയല്‍ റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫീസുമായോ ബന്ധപ്പെടാം.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്