ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ് ഇനി പഴയത് പോലെയല്ല; അടിമുടി മാറ്റവുമായി റെയിൽവേ

ദില്ലി: ഇന്ത്യൻ റെയിൽ‌വേ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുക. ടിക്കറ്റ് ബുക്കിംഗ് ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കുക, ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് റെയിൽവേ പ്രധാനമായും ലക്ഷ്യമിടുന്നത്. ട്രെയിൻ യാത്രകളിൽ സുരക്ഷയ്ക്കും സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും കൂടുതൽ പ്രാധാന്യം നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.
1. ഒടിപി
ഐആർസിടിസി പോർട്ടലിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും യാത്രക്കാർ ഇനി മുതൽ ഒടിപി നൽകണം. പേയ്‌മെന്റ് ഗേറ്റ്‌വേയിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർ ഒറ്റത്തവണ പാസ്‌വേഡ് ഉപയോഗിച്ച് മൊബൈൽ നമ്പർ പരിശോധിക്കണം. രജിസ്റ്റർ ചെയ്ത ഐആർസിടിസി ഉപയോക്താക്കൾക്കൊപ്പം എല്ലാ ഉപയോക്താക്കൾക്കും ഇത് ബാധകമാണ്. യഥാർത്ഥ യാത്രക്കാരനാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതിലൂടെ മറ്റൊരു തലത്തിലുള്ള സുരക്ഷ ചേർക്കുന്നതിനാണ് ഇത്.

2. മുൻകൂര്‍ റിസര്‍വേഷൻ

മുൻകൂർ റിസർവേഷൻ കാലയളവ് നിലവിലുള്ള 120 ദിവസത്തിൽ നിന്ന് 90 ദിവസമായി കുറച്ചു. മെയ് 1 മുതൽ, പ്രത്യേക ട്രെയിനുകളും ഉത്സവ സർവീസുകളും ഒഴികെ യാത്രക്കാർക്ക് യാത്രയ്ക്ക് 90 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും. ഇത് ട്രെയിനുകളുടെ ഷെഡ്യൂളിംഗും ഉപയോഗവും വർദ്ധിപ്പിക്കുമെന്നാണ് റെയിൽവേ ബോര്‍ഡിന്‍റെ വിലയിരുത്തൽ.

3. റീഫണ്ട്

ടിക്കറ്റ് റദ്ദാക്കലുകൾക്കുള്ള റീഫണ്ട് ഇനി 2 ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും. നേരത്തെ ഇതിന് 5 മുതൽ 7 പ്രവൃത്തി ദിവസങ്ങൾ വരെ വേണ്ടി വന്നിരുന്നു. ഇപ്പോൾ, സാങ്കേതികവിദ്യയും മികച്ച ബാങ്കിം​ഗ് സംവിധാനങ്ങളും ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കി 48 മണിക്കൂറിനുള്ളിൽ അവരുടെ റീഫണ്ട് ലഭിക്കും. ഓൺലൈൻ ബുക്കിംഗുകൾക്കും ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്തിട്ടുള്ള കൗണ്ടർ ബുക്കിംഗുകൾക്കും ഈ നിയമം ബാധകമാണ്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.