ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രക്തദാന ക്യാമ്പുകളിലേക്ക് മെഡിക്കല്‍ ടീമിനെയും അനുബന്ധ സാമഗ്രികളും കൊണ്ട് പോകുന്നതിനും തിരികെ എത്തിക്കുന്നതിനും ഡ്രൈവര്‍ ഉള്‍പ്പടെ വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഏഴ് സീറ്റുള്ള വാഹന ഉടമകള്‍ മെയ് 21 ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍- 04935 240264.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.