സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ ആവാൻ സുവർണ്ണാവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ?

ബാങ്കില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാേണോ നിങ്ങള്‍? എന്നാല്‍ ഇതാ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍ ആയിരിക്കും നിയമിക്കുക. അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മേയ് 19 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. മേയ് 26 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

പ്രതിവര്‍ഷം 7.44 ലക്ഷം രൂപയായിരിക്കും ശമ്ബളം. പ്രതിമാസം 62000 രൂപ വരെ ശമ്ബളം ലഭിക്കും. പരമാവധി പ്രായപരിധി 28 വയസാണ്. എസ് സി /എസ് ടി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അഞ്ച് വയസ് വരെ പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.ഏതെങ്കിലും വിഷയത്തില്‍ ബിരുദം ആവശ്യമാണ്. ബിരുദം ഉണ്ടെങ്കില്‍ ഉണ്ടെങ്കില്‍ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിലുള്ളവര്‍ അപേക്ഷാ ഫീസായി 500 രൂപയും എസ് സി, എസ് ടി വിഭാഗത്തലുള്ളവര്‍ 200 രൂപയും അടയ്ക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്ന അപേക്ഷകര്‍ തസ്തികയിലേക്ക് അപേക്ഷിച്ചാല്‍ മതി.

ഡോക്യുമെന്റ് വെരിഫിക്കേഷന്‍, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുക. എങ്ങനെയാണ് ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം http://www.southindianbank.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജിലെ ”റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു” എന്നതില്‍ ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ ജോലി അറിയിപ്പ് കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക.
അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക.
താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്‌ട്രേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകളില്ലാതെ ആവശ്യമായ വിശദാംശങ്ങള്‍ ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് ശരിയായി പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക.ശേഷം അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷയുടെ പ്രിന്റ്‌ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.