വൈത്തിരി കെഎസ്ഇബി പരിധിയിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ കണ്ണഞ്ചാത്, ഓടത്തോട്, ചുണ്ടേൽ ടൗൺ, പെരുന്തട്ട, വെള്ളംകൊള്ളി, ചേലോട്, അമ്മാറ, അമെർസി, ഏറ്റേണൽ ബ്ലിസ്, മൂവട്ടി, ചെമ്പട്ടി, ശ്രീപുരം, ചുണ്ടവയൽ, കുഞ്ഞാങ്കോട്, ഓൾഡ് വൈത്തിരി, ചാരിറ്റി, എൻ ഊര്, വെറ്ററിനറി, തളിപ്പുഴ, അരമല, ലക്കിടി, മൈക്രോവേവ്, മുള്ളൻപാറ, വൈത്തിരി റിസോർട്ട്, പൂഞ്ചോല ഭാഗങ്ങളിൽ നാളെ (മെയ് 20) രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും.

ദേശഭക്തിഗാന മത്സരം
എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിനായി ഏഴ് മുതല്‍ 10 പേരടങ്ങുന്ന സംഘത്തിന്റെ ആറ് മിനുറ്റില്‍ കവിയാത്ത ദേശഭക്തിഗാനം വീഡിയോ ചിത്രീകരിച്ച് അയയ്ക്കണം.