മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അനന്തോത്ത് കുളിയന്‍ങ്കണ്ടി കോളനി റോഡ് സൈഡ് കെട്ടിനും കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കും 20 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയിലുള്‍പ്പെടുത്തി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പാതിരി അനുഗ്രഹ വായനശാല കെട്ടിട നിര്‍മാണത്തിന് 20 ലക്ഷം രൂപയും നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി വലിയമൂല നായിക്ക് ഉന്നതി റോഡ് കള്‍വേര്‍ട്ട്, ടാറിങ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയും ചന്തക്കുന്ന് ഹുസ്സൈന്‍ റോഡ് ഫോര്‍മേഷന്‍, കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 15 ലക്ഷം രൂപയും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കല്ലേരി- കോട്ടൂര്‍- മേനോന്‍ മുക്ക് റോഡ് ടാറിങിന് 99,50,000 രൂപ, അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ കടല്‍മാട് പാടിവയല്‍ കടല്‍മാട് സ്‌കൂള്‍ റോഡ് ടാറിങ് – കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.