ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രവർത്തകരെ ഉൾപ്പെടുത്തി രൂപീകരിച്ച ജില്ലാതല ഇന്റർഏജൻസി ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട യോഗം ജൂൺ 18 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എപിജെ ഹാളിൽ നടക്കും. പുതിയ അംഗത്വ രജിസ്ട്രേഷൻ, കൺവീനർ തെരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ട. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ജില്ലാതലത്തിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധ സംഘടനകളുടെ ഒരു ഭാരവാഹി വീതം പങ്കെടുക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04936 203450.

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.
തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ