മേപ്പാടി: വെള്ളാർമല വെക്കേഷൻ ഹയർ സെക്കന്ററി സ്കൂളിലേക്ക് 200000/ രൂപയുടെ ഫർണീച്ചറുകൾ വിതരണം ചെയ്തു.
ജി.ഐ.സി. എംപ്ലോയിസ് യൂണിയൻ ആണ് സ്കൂളിന്റെ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണീച്ചറുകൾ വിതരണം ചെയ്തത്.
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് അഖിൽ അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ശ്രീജി ഉദ്ഘാടനം ചെയ്തു.
ശ്രുതി, പ്രകാശ് കുമാർ, നവീൻ, ശരത് എന്നിവർ സംസാരിച്ചു.
ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും, അനീഷ് കുമാർ നന്ദിയും പറഞ്ഞു.

വയനാട്ടിൽ ആറ് പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ മെഡൽ
കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും, സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നും സന്തോഷ് എം.എ (പോലീസ് ഇൻസ് പെക്ടർ,