ഷോർട്ഫിലിം ആൻഡ് റീൽസ് മത്സരം

വയനാട് സാമൂഹ്യനീതി ഓഫീസും കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് ഷോർട്ട് ഫിലിം & റീൽസ് മത്സരം നടത്തുന്നു. വ്യക്തമായ ലഹരിവിരുദ്ധ സന്ദേശം നൽകുന്ന 60 സെക്കെന്റ് ദൈർഘ്യമുള്ള മലയാളം റീൽസും അഞ്ചു മിനുട്ട് ദൈർഘ്യമുള്ള മലയാളം ഷോർട്ട് ഫിലിമുകളുമാണ് മത്സരത്തിന് പരിഗണിക്കുക. പകർപ്പവകാശമുള്ള വീഡിയോ, ഓഡിയോ, ചിത്രങ്ങൾ തുടങ്ങിയവ അനുവാദമില്ലാതെ ഉപയോഗിക്കാനോ അപകീർത്തികരമായ പരാമർശങ്ങളോ വിവാദ പ്രസ്‌താവനകളോ ഉണ്ടാവാനോ പാടില്ല.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഒരാൾക്കോ, സ്ഥാപനത്തിനോ ഒരു എൻട്രി മാത്രമാണ് സമർപ്പിക്കാൻ കഴിയുക. ജൂൺ 20 ന് രാത്രി 11 നകം nmbawyd@gmail.com ലേക്ക് എംപി ഫോർ വീഡിയോകൾ നൽകണം. ഫോൺ: 04936 205307

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.

തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും

രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ (ഓഗസ്റ്റ് 15) കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ

വയനാട്ടിൽ ആറ് പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ മെഡൽ

കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിലെ 285 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും, സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിൽ കേരളാ മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ പുരസ്‌കാരം പ്രഖ്യാപിച്ചു. വയനാട്ടിൽ നിന്നും സന്തോഷ് എം.എ (പോലീസ് ഇൻസ് പെക്ടർ,

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.

മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച

മഹിള സമഖ്യ കേന്ദ്രത്തിലേക്ക് പഠനസാമഗ്രികൾ കൈമാറി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം

വാളയൽ: മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മഹിളാ സമഖ്യ കേന്ദ്രത്തിലെ വിദ്യാർഥിനികൾക്ക് ആവശ്യമായ പഠന സമഗ്രികൾ കൈമാറി. ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ വിവിധ യൂണിറ്റുകളുടെ സഹായത്തോടെയാണ് സാധനങ്ങൾ ശേഖരിച്ച് കൈമാറിയത്. വാളവയൽ ശാന്തിധാര

അന്താരാഷ്ട്ര യുവജന ദിനാചരണംനടത്തി

കോട്ടത്തറ: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, മേരാ യുവ ഭാരതിന്റെയും ലഹരിവർജ്ജന മിഷൻ വിമുക്തിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടത്തറ ഗവ ഹയർസെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യുവജന ദിനാചരണം നടത്തി പ്രധാനാധ്യാപിക എ.എം. രജനി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *