സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
ജോബ്സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.ജില്ലയിൽ പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി തൊഴിൽ നൈപുണ്യ പരിശീലനം നല്കുകയാണ് ജോബ് സ്റ്റേഷൻ്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തൊഴിൽ ദാതാക്കളെയും, തൊഴിൽ അന്വേഷകരെയും കണ്ടെത്തി തൊഴിൽ നൽകാൻ ഇതുമൂലം സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി അധ്യക്ഷനായിരുന്നു.
വൈസ് പ്രസിഡൻറ് എ.കെ.ജയഭാരതി,
വിജ്ഞാനകേരളം ജില്ലാ കോ-ഓഡിനേറ്റർ ശ്രീജിത്ത് ശിവരാമൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എൻ.സുശീല ,കെ.വിജയൻ,
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.വിജോൾ,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൻ പി.കല്യാണി ,
ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,മെമ്പർമാരായപി. ചന്ദ്രൻ,ഇന്ദിര പ്രേമചന്ദ്രൻ,ബി എം വിമല ,രമ്യ താരേഷ്,അസീസ് വാളാട്,വി.ബാലൻ ,മാനന്തവാടി എംപ്ലോയ്മെൻറ് ഓഫീസ് ഇൻചാർജ് ഷിജു മോഹൻ,അസാപ്പ് ജില്ലാ പ്രോഗ്രാം മാനേജർകെ.എസ്.ഷഹന,സി.ഡിറ്റ്.
മാനന്തവാടി എ. എ.അനീഷ്തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അസാപ്പ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഏജൻസികളാണ് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാക്കുന്നതോടെ സംരംഭകരുടെ ആവശ്യപ്രകാരമുള്ള തൊഴിലാളികളെ നൽകാനാകും.
ഇമേജ്മൊബൈൽസ്,സഹ്യഫുഡ്സ് ,വാസ്താ എനർജി,പി.കെ.കെ.ഫുഡ്സ് തുടങ്ങിയ തൊഴിൽദാതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം
ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്