ലിഫ്റ്റ് സംവിധാനമൊരുക്കി വയനാട്ടിലെ സർക്കാർ സ്കൂൾ

ബത്തേരി:
സ്വകാര്യ സ്‌കൂളുകളെ അമ്പരപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസനം ഒരുക്കിയ സർക്കാർ സ്കൂളുകളുടെ പട്ടികയിലേക്ക് ഇതാ ലിഫ്റ്റ് സൗകര്യവുമായി വയനാട്ടിലെ ഒരു സർക്കാർ വിദ്യാലയം.
ജില്ലയിലെ പൊതുവിദ്യാലയത്തിൽ ആദ്യമായി ലിഫ്റ്റ് സംവിധാനം പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ്.
സുൽത്താൻ ബത്തേരി നഗരസഭ 20 ലക്ഷം രൂപ വകയിരുത്തിയാണ് ലിഫ്റ്റ് നിർമാണം പൂർത്തീകരിച്ചത്.
പരിപാടിയിൽ നഗരസഭ ചെയർമാൻ ടി കെ രമേഷ് ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു.

മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഭൗതിക സാഹചര്യങ്ങള്‍ അനിവാര്യമാണെന്നും
സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് മുറികൾ, ഡിജിറ്റൽ പഠന സൗകര്യങ്ങൾ, മത്സര പരീക്ഷകൾ അതിജീവിക്കാൻ വിവിധ കോഴ്സുകൾ, കൊഴിഞ്ഞു പോക്ക് തടയാൻ ആവശ്യമായ പദ്ധതികൾ എന്നിവ നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
സ്കൂളിൽ നടന്ന
പരിപാടിയിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കലാ-കായിക മത്സരങ്ങളിലെ വിജയികളെയും അനുമോദിച്ചു.
സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോം ജോസ്, ഷാമില ജുനൈസ്‌, പ്രിൻസിപ്പാൾ പി എ അബ്ദു നാസർ, പ്രധാനാധ്യാപിക ബിജി വർഗ്ഗീസ്, കൗൺസിലർമാരായ ജംഷീർ അലി, സി കെ ആരിഫ്, അസീസ് മാടാല, എം സി സാബു, പിടിഎ പ്രസിഡന്റ്‌ ടി കെ ശ്രീജൻ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം  മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.

നാഷണൽ ഹൈവേയിൽ ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് 15 മുതൽ

ദേശീയ പാതകളിൽ ടോളിനായി ഫാസ്ടാഗിന്റെ വാർഷിക പാസ് ഓഗസ്റ്റ് ­15ന് നിലവിൽവരും. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 തവണ അല്ലെങ്കിൽ ഒരുവർഷ കാലാവധി അനുവദിക്കുന്നതാണ് പാസ്. ഒരു ടോൾഫീസ് പ്ലാസ കടന്നുപോകുന്നത് ഒരു

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍

കയ്യിലുണ്ടായിരുന്നത് വ്യാജ ആധാർ കാർഡ് മുതൽ റേഷൻ കാർഡ് വരെ; തമിഴ് സിനിമയിൽ വരെ അഭിനയിച്ചു: അനധികൃത കുടിയേറ്റക്കാരിയായ ബംഗ്ലാദേശി മോഡല്‍ ഇന്ത്യയിൽ പിടിയിൽ

ആധാർ കാർഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിർമിച്ച്‌ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്ബനിയിലെ കാബിൻ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാർ, വോട്ടർ ഐഡി, പാൻ കാർഡ്,

പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരാണോ? നിങ്ങൾക്കായി കേരള പോലീസിന്റെ സൗജന്യ പഠന സഹായ പദ്ധതി: പ്രോജക്ട് ഹോപ്പിന്റെ വിശദാംശങ്ങൾ

വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച എസ്‌എസ്‌എല്‍സി,പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും, പരീക്ഷയെഴുതി വിജയം നേടാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും സഹായഹസ്തവുമായി പൊലീസിന്റെ ‘ഹോപ്പ്’ പദ്ധതി.പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ 22 വയസ്സിനു താഴെയുള്ളവര്‍ക്ക് പദ്ധതിയുടെ ഭാഗമാകാം.

അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.