ജില്ലയുടെ വികസനത്തിന് 576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് ജില്ലാ കോൺക്ലേവ്

ജില്ലയിലെ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമാക്കി 576.63 കോടിയുടെ പദ്ധതികൾ അവതരിപ്പിച്ച് വയനാട് ജില്ലാ വികസന കോൺക്ലേവ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ജില്ലാതല മേധാവികളാണ് പദ്ധതി രൂപരേഖ അവതരിപ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 145 പദ്ധതികളിലായി 483.5 കോടിയുടെയും വകുപ്പുകൾ 69 പദ്ധതികളിലായി 93.94 കോടിയുടെ പദ്ധതികളും അവതരിപ്പിച്ചു.
ജില്ലയുടെ വികസനത്തിനായി വയനാട് പാക്കേജ്, ആസ്പിരേഷണൽ ജില്ലാ പദ്ധതി, പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സാസ്കി, എംപി ലാഡ്സ്, എംഎൽഎ ലാഡ്സ്, സിഎസ്ആർ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു.
ജില്ലാ വികസന കോൺക്ലേവിൽ
അവതരിപ്പിച്ച പദ്ധതികൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് മികച്ച പദ്ധതികൾ നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു.
ജില്ലയിലെ സ്കൂളുകളുടെ അടിസ്ഥാന വികസനം വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പൂർത്തികരിക്കും.
തദ്ദേശ സ്ഥാപനങ്ങൾ അഞ്ച് നൂതന പദ്ധതികളാണ് കോൺക്ലേവിൽ അവതരിപ്പിച്ചത്.
കായിക വികസനം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തൽ, റോഡ് നവീകരണം, പാലം  നിർമാണം, ബഡ്‌സ് സ്കൂൾ നവീകരണം, ഉന്നതികളിൽ  ഷെൽട്ടർ ഹോം, വന്യ മൃഗ പ്രതിരോധ മാർഗ്ഗങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, സ്മാർട്ട്‌ അങ്കണവാടി,  വാതക ശ്മശാനം, ഐ ടി പാർക്ക്‌ നിർമാണം, വനിതകൾക്ക് സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ഇക്കോ- ടൂറിസം പദ്ധതികൾ, ടൗൺ നവീകരണം, ഹാപ്പിനെസ് പാർക്ക്‌ നിർമ്മാണം,  ഫിസിയോ തെറാപ്പി യൂണിറ്റ്,
പഞ്ചായത്ത്  ഷോപ്പിങ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ പദ്ധതികളാണ്   ജില്ലാ വികസന കോൺക്ലേവിൽ അവതരിപ്പിച്ചത്. സുൽത്താൻ ബത്തേരി സപ്ത റിസോർട്ടിൽ നടന്ന കോൺക്ലേവിൽ എ.ഡി.എം കെ ദേവകി, നഗരസഭാ അധ്യക്ഷന്മാരായ ടി. കെ രമേശ്, അഡ്വ ടി. ജെ ഐസക്ക്, സി.കെ. രത്നവല്ലി, സബ് കളക്ടർ മിസാൽ സാഗർ ഭരത്,
ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ,   ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തി കോടതി

വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്തതിന് യുവതിയ്‌ക്കെതിരെ സഞ്ചാരനിയന്ത്രണ ഉത്തരവുമായി കോടതി. പരാതിക്കാരന്റെ വസതിയുടെ 300 മീറ്റര്‍ ചുറ്റളവില്‍ യുവതി പ്രവേശിക്കരുതെന്നാണ് ഉത്തരവ്. ഡല്‍ഹി രോഹിണി കോടതിയിലെ സിവില്‍ ജഡ്ജി രേണുവാണ് ഉത്തരവ്

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപിന്‍റെ 25 ശതമാനം നികുതി തിരിച്ചടിയാകുമോ? അമേരിക്കന്‍ സംഘം ഓഗസ്റ്റ് 25ന് ഇന്ത്യയിലേക്ക്

ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര

വിരാടിനും സൂര്യക്കും ശേഷം ആദ്യം! ഐസിസി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ

ഐസിസി ട്വന്റി-20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യൻ യുവ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമ. വിരാട് കോഹ്ലി സൂര്യകുമാർ യാദവ് എന്നിവർക്ക് ശേഷം ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററാണ്

ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം

ഇന്ത്യയ്ക്ക് മേൽ 25% തീരുവ ചുമത്തി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്. അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകള്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ കൂടുതല്‍ തീരുവ ഏര്‍പ്പെടുത്തുമെന്ന്

സീറ്റൊഴിവുകൾ

കണിയാമ്പറ്റ കാലിക്കറ്റ് സർവകലാശാല ടീച്ചർ എജുക്കേഷൻ സെൻ്ററിൽ ബിഎഡ് മലയാളം വിഭാഗം ടീച്ചർ-1, ഫിസിക്കൽ സയൻസ് വിഭാഗം ധീവര-1, നാച്ചുറൽ സയൻസ് വിഭാഗം പിഎച്ച്-1,സോഷ്യൽ സയൻസ് ഭാഷ ന്യൂനപക്ഷം-1, സോഷ്യൽ സയൻസ് കുശവൻ-1 എന്നിങ്ങനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.