തദ്ദേശസ്ഥാപന പരിധികളിലെ ജല സംഭരണികളുടെ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം

തദ്ദേശ സ്ഥാപന പരിധികളില്‍ ജല സംഭരണത്തിനായി നിര്‍മ്മിച്ച പദ്ധതികള്‍ കാലവര്‍ഷത്തില്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നതിനാല്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ജല സംഭരണികൾ പരിശോധിച്ച് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എപിജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ജനവാസ മേഖലകളോട് ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന ജലസംഭരണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന നടത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും ഭൂഗര്‍ഭ ജല വിഭാഗത്തിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കോടനാട് പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച തടയണ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് ജലം ഒഴിവാക്കാനും സുരക്ഷിതമായി പൊളിച്ചു മാറ്റാനും നിര്‍ദ്ദേശം നല്‍കി.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്യാമ്പുകളുടെ സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയതായും അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചു മാറ്റാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ട്രീ കമ്മിറ്റി ചേര്‍ന്നതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.

മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ മുന്‍ വര്‍ഷങ്ങളിലെ ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഉറവിട നശീകരണം നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ടി മോഹന്‍ദാസ് അറിയിച്ചു.

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതി നടപ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

മനുഷ്യ-വന്യമൃഗ ശല്യം ലഘൂകരിക്കാന്‍ ഒന്‍പത് തദ്ദേശ സ്ഥാപന പരിധികളിലെ സ്വകാര്യ എസ്റ്റേറ്റുകളിലെ അടിക്കാട് വെട്ടിമാറ്റി. ഇനിയും കാടുമൂടിയ തോട്ടഭൂമി കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റുകള്‍, സുരക്ഷാ സംവിധാനങ്ങളില്ലാതെ വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ നിയമവിധേയമാക്കാന്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കിയതായി വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

പുല്‍പ്പള്ളി-പാടിച്ചിറ വില്ലേജിലെ പെരിക്കല്ലൂരില്‍ താമസിക്കുന്ന നൂറോളം കര്‍ഷകരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് വക്കീല്‍ നോട്ടീസ് അയച്ചവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രിയങ്കാഗാന്ധി എംപിയുടെ പ്രതിനിധി കെ എല്‍ പൗലോസ് യോഗത്തില്‍ ആവശ്യപ്പെട്ടു. റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വിഷയം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

പുല്‍പള്ളി-ചേകാടി മേഖലയില്‍ റോഡിനോട് ചേര്‍ന്ന് അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനും വന്യജീവി ആക്രമണത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരത്തുക വര്‍ധിപ്പിക്കാനും ദേശീയ പാതയുടെ ഇരു വശങ്ങളിലും കാട് വളര്‍ന്നു നില്‍ക്കുന്നത് വെട്ടിമാറ്റാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും എംപിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ വികസന സമിതി യോഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത വകുപ്പുകള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നല്‍കിയ അനുമോദന പത്രം ജില്ലാ കളക്ടര്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തൊഴിലുറപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പ്രശംസാപത്രം വിതരണം ചെയ്തു. എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം പ്രസാദന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം

ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്

സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി.

മാനന്തവാടി: ജിവിഎച്ച്എസ്എസ് മാനന്തവാടിയിൽ സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്തി. തികച്ചും തെരഞ്ഞെടുപ്പ് മാതൃകയിൽ എട്ട് ബൂത്തുകളിലായി ഇരുപത്തഞ്ചു ഡിവിഷനുകളിലെ കുട്ടികൾ വോട്ട് ചെയ്തു.നാലു ഡിവിഷനുകളിൽ എതിരില്ലാതെ ക്ലാസ് ലീഡർ തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാർത്ഥികൾക്ക്തിരഞ്ഞെടുപ്പ് ചിഹ്നം നൽകിയും

സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് ഓഗസ്റ്റ് 24 വരെ

കൽപ്പറ്റ: ഓണത്തിന് മുന്നോടിയായി സപ്ലൈകോ വില്പനശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ഓഗസ്റ്റ് 24 വരെ ഉച്ച രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.