യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള, 18 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സൃഷ്ടി ക്ഷണിച്ചു. മലയാളത്തില്‍ തയ്യാറാക്കിയ കഥ, കവിത രചനകള്‍ സൃഷ്ടാവിന്റെ പേര്, മേല്‍വിലാസം, ഡിടിപി ചെയ്ത രചനകള്‍, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം ജൂലൈ 10 നകം sahithyacamp1@gmail.com ലോ, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം- 695043 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നല്‍കണം. കവിത 60 വരിയിലും കഥ എട്ട് പേജിലും കവിയരുത്. ഫോണ്‍: 04936 204700.

തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം
കോഴിക്കോട് :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശംപുറപ്പെടുവിച്ചു. കാഴ്‌ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക അവശത







