തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ പ്രതികരിക്കുന്നത്. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ലിറ്ററിന് 400 കടന്നു. ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാർച്ച് മുതലാണ് വില കുതിച്ചുയരാൻ തുടങ്ങിയത്. ഏപ്രിലിൽ ലിറ്ററിന് 300 കടന്നു. ഓണം അടുക്കുമ്പോൾ 500 ആകുമെന്നാണ് ആശങ്ക. ഇതിനിടെ വെളിച്ചെണ്ണയുടെ വ്യാജനും വിലസുന്നുണ്ട്. തേങ്ങക്കും തീവിലയാണ്.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്