മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി
ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല ആലഞ്ചേരി കെ.വി ഷീജ (42) ആണ് ഇന്ന് മരണപ്പെട്ടത്. ഭർത്താവ് രാമകൃഷ്ണനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭർത്താവ് രാമകൃഷ്ണനും അപകടത്തിൽ പരിക്കുണ്ടായിരുന്നു. ഷീജയുടെ ചികിത്സാ ധനസഹായാർത്ഥം നാട്ടുകാർ കുടുംബ ധനസഹായ കമ്മിറ്റി രൂപീകരിച്ച് ധന സമാഹരണം നടത്തിവരുന്നതിനിടെയാണ് വിയോഗം. മൃതദേഹം നാളെ (ജൂലൈ 2) മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും. മക്കൾ: നികന്യ ആർ.കൃഷ്‌ണ (വിദ്യാർഥിനി, ഗവ.കോളജ്, മാനന്തവാടി), നിവേദ്യ ആർ.കൃഷ്‌ണ (വിദ്യാർഥിനി, ജീവിഎച്ച് എസ്എസ്, മാനന്തവാടി).

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.