പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ (ജൂലൈ 12) വയനാട് ജില്ലയിലെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ന് സുല്‍ത്താന്‍ ബത്തേരി സപ്ത റിസോട്ടില്‍ വയനാട് മണ്‍സൂണ്‍ കാര്‍ണിവല്‍ പന്ത്രണ്ടാം പതിപ്പ് സ്പ്ലാഷ്-2025, രാവിലെ 11 ന് വയനാട് മഡ് ഫെസ്റ്റ്-സീസണ് 3, ഉച്ച 12 ന് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവൃത്തനോദ്ഘാടനം, വൈകിട്ട് 4.30 ന് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ നെട്ടറ പാലം ഉദ്ഘാടനം, വൈകിട്ട് അഞ്ചിന് മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണോദ്ഘാടനം എന്നിവ നിര്‍വഹിക്കും.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ