മുൻമുഖ്യമന്ത്രിയും സിപിഐഎം എന്ന മഹാപ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാക്കളില്‍ ഒരാളുമായ വി.എസ് അച്യുതാനന്ദൻ ഇനി സ്മരണകളിരമ്പുന്ന നക്ഷത്രം. പുന്നപ്ര-വയലാറിലെ ധീരവിപ്ലവകാരികള്‍ ഉറങ്ങുന്ന ആലപ്പുഴ വലിയചുടുകാട്ടില്‍, അവർക്കൊപ്പം ഇനി സഖാവ് വിഎസിനും അന്ത്യവിശ്രമം. കമ്മ്യൂണിസ്റ്റ് നേതാക്കളായ ടി.വി തോമസിന്റെയും പി.ടി പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് നടുവിലാണ് വിഎസിനും അന്ത്യവിശ്രമ സ്ഥലമൊരുക്കിയത്. വലിയ ചുടുകാട്ടില്‍ പ്രവേശന ഗേറ്റിന്റെ ഇടതുഭാഗത്താണ് വിഎസിന്റെ സംസ്‌കാരം നടന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അഭിവാദ്യം അര്‍പ്പിച്ച ശേഷം വിഎസിന്റെ മകന്‍ അരുണ്‍ കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര ജനസാഗരത്തിന് നടുവിലൂടെ ഇന്നലെ രാവിലെ കൊല്ലവും ആലപ്പുഴയും പിന്നിട്ടാണ് വിഎസിന്റെ സ്വന്തം വേലിക്കകത്ത് വീട്ടിലേക്ക് എത്തിയത്. 22 മണിക്കൂറുകള്‍ പിന്നിട്ട വിലാപയാത്രയ്ക്കാണ് കേരളം ഒരു രാത്രിയും രണ്ട് പകലും സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങള്‍ക്ക് വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ വീടിനുള്ളില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. ശേഷം പൊതുദര്‍ശനത്തിനായി മുറ്റത്ത് തയ്യാറാക്കിയ പന്തലിലേക്ക് ഭൗതിക ശരീരം മാറ്റുകയായിരുന്നു.

ചിക്കുന്‍ഗുനിയ പിടിമുറുക്കുമെന്ന് WHO മുന്നറിയിപ്പ്; ചിക്കുന്‍ ഗുനിയ പകരുമോ? അറിയാം
ആഗോളതലത്തില്‍ ചിക്കുന്‍ഗുനിയ പൊട്ടിപുറപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) മുന്നറിയിപ്പ്. ഇത്തവണ ഇന്ത്യന്‍ മഹാസമുദ്ര ദീപുകളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും ദക്ഷിണേന്ത്യയിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും പോലും വൈറസ് ശക്തമായ തിരിച്ചുവരവ് നടത്തും. ലോകാരോഗ്യ