പനവല്ലി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പുഴയിൽ മൃതദേഹം കണ്ടെത്തി. സർവ്വാണി കൊല്ലി ഉന്നതി ഭാഗത്താണ് ഇന്ന് പുലർച്ചെ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള പോലീസെത്തി പുറത്തെടുത്തു. ഉദ്ദേശം 30-35 വയസ് തോന്നിക്കുന്ന യുവാവിൻ്റേതാണ് മൃതദേഹം. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.