ചുരം സംരക്ഷണ സന്ദേശവുമായി കൽപ്പറ്റ ഫൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ താമരശ്ശേരി ചുരത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. മഴയറിഞ്ഞും കോടമഞ്ഞിന്റെ സൗന്ദര്യ മാസ്വദിച്ചും അടിവാരം മുതൽ ലക്കിടി വ്യൂ പോയിന്റ് വരെയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്.
യുവതി യുവാക്കളുടെ കായിക വളർച്ചയ്ക്കൊപ്പം പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. 35 ഓളം പേർ വാക്കത്തോണിൽ പങ്കെടുത്തു.
മൂന്നു മണിക്കൂർ കൊണ്ടാണ് സംഘാംഗങ്ങൾ താമരശ്ശേരി ചുരം നടന്നു കയറിയത്. തുടർന്നും ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പ്രോത്സാഹനമായെന്ന് ഇതിന് നേതൃത്വം വഹിച്ച ജാസിർ തുർക്കി പറഞ്ഞു.