‘അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍’; അമിതമായാല്‍ അയണും വിഷം

കഴിഞ്ഞ ദിവസമാണ് വള്ളിക്കുന്ന് അത്താണിക്കല്‍ സിബി ഹൈസ്‌കൂളിലെ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍നിന്ന് നല്‍കിയ അയണ്‍ ഗുളികകള്‍ ഒരുമിച്ച് കഴിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അനീമിയ മുക്ത് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ടാണ് സ്‌കൂളില്‍ അയണ്‍ ഗുളികകള്‍ നല്‍കിയത്. ആഴ്ചയില്‍ ഒന്ന് വീതം മാതാപിതാക്കളെ അറിയിച്ച ശേഷം കഴിക്കാനായിരുന്നു നിര്‍ദ്ദേശം. ഇത് അനുസരിക്കാതെ മുഴുവന്‍ ഗുളികകളും ക്ലാസില്‍ വച്ച് കഴിച്ച വിദ്യാര്‍ഥികളാണ് ആശുപത്രിയിലായത്.

അയണ്‍ ശരീരത്തില്‍ വളരെ അത്യാവശ്യമുള്ള ധാതുലവണമാണെങ്കിലും അതിന്റെ അളവ് അമിതമായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.ശരീരത്തില്‍ അയണിന്റെ ആവശ്യം എന്താണെന്നും അതിന്റെ അളവ് കൂടുന്നത് എങ്ങനെയാണ് ശരീരത്തെ ബാധിക്കുകയെന്നും അറിയാം.

ശരീരത്തില്‍ അയണിന്റെ ആവശ്യം
ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയണിന്റെ കുറവോ അഭാവമോ മൂലം കുട്ടികളില്‍ ക്ഷീണം അനുഭവപ്പെടാം. ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശവാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് ആവശ്യത്തിന് അയണ്‍ അത്യാവശ്യമാണ്. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.ആവശ്യത്തിനു അയണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും.

പ്രതിവിധിഅയണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലതാണ്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; ജയിൽമോചനം സംബന്ധിച്ച ചർച്ചകൾ തുടരും

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ്

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല: ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.

പരാതി അറിയിക്കാം

ജില്ലയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ മൺസൂൺ കാലയളവിൽ അതത് റൂട്ടിലെ അവസാന ട്രിപ്പ് നടത്താതെ സർവ്വീസ് നിർത്തി യാത്രക്കാർക്ക് അസൗകര്യമുണ്ടായാൽ ജില്ലാ റീജയണൽ ട്രാൻസ്പോർട്ട് ഓഫീസർ പരാതി നൽകാം. പരാതിക്കാർ 8547639012 നമ്പറിൽ

2025-26 അധ്യയന വർഷത്തെ എസ്‌പിസി പേരെന്റ്സ്‌ മീറ്റിംഗ് നടത്തി

പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ 2025 – 26 അധ്യയന വർഷത്തെ SPC കുട്ടികളുടെ രക്ഷാകർതൃ യോഗം നടന്നു. ADNO മോഹൻദാസ് യോഗത്തിന്റെ മുഖ്യാതിഥിയായി എത്തുകയും മാതാപിതാക്കളോട് സംവദിക്കുകയും ചെയ്തു. തുടർന്ന് ഈ

മണ്ണറിവ് 2025: മണ്ണ് പരിശോധന ക്യാമ്പയിൽ നാളെ

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മാനന്തവാടി ബ്ലോക്ക്തല കർഷകർക്കായി മണ്ണറിവ് 2025 മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന ക്യാമ്പ് നാളെ ( ജൂലൈ 29)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *