സ്പോട്ട് അഡ്മിഷൻ

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി) വിഭാഗങ്ങളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 31 ന് രാവിലെ 11 നകം കോളജിൽ എത്തണം. നിലവിൽ അൺ എയ്ഡഡ്, എയ്ഡഡ് കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്ഥാപനത്തിൽ നിന്നുള്ള എൻഒസി നിർബന്ധമായും കൊണ്ടുവരണം. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്ത് എല്ലാ രേഖകളും ഹാജരാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും സ്‌പോർട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 04935 257320, 04935 257321, 9447415506.

വാഹന ലേലം

മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.

സീറ്റൊഴിവ്

പൂമല ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഗണിതശാസ്ത്രം(മുസ്ലിം) ഫിസിക്കല്‍ സയന്‍സ് (വിശ്വകര്‍മ)വിഭാഗത്തില്‍ സീറ്റൊഴിവ്. ക്യാപ് ഐഡിയുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് (ഓഗസ്റ്റ് 1) ഉച്ചയ്ക്ക് രണ്ടിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 9605974988, 9847754370

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ

സാന്ത്വന അദാലത്ത്

നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ (ഓഗസ്റ്റ് രണ്ട്) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ അദാലത്ത് നടക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. പ്രവാസം

9 ആർസിസി ഫൗണ്ടേഷനുകൾ, ഭൂകമ്പം പ്രതിരോധിക്കുന്ന ഷിയർ ഭിത്തികൾ, ബ്രാൻഡഡ് കമ്പനികളുടെ സാമഗ്രികൾ

അനവധി സവിശേഷത കളോടെ, ഉറപ്പും ബലവും ഗുണമേന്മയും ഈടും ഉറപ്പാക്കിയാണ് പുനരധിവാസ ടൗൺഷിപ്പിലെ ഓരോ വീടും നിർമ്മിക്കുന്നത്. ബ്രാൻഡഡ് കമ്പനികളുടെ, വാറന്റിയുള്ള സാധന സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നിർമാണം പൂർത്തിയായ മാതൃക വീടിന്റെ സവിശേഷതകളിൽ പ്രധാനം

വയനാടിന്റെ സാധ്യതകള്‍: സംരംഭകര്‍ക്ക് ദിശാബോധം പകര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നിക്ഷേപ സംഗമം

വയനാടെന്ന പേര്‌ കൊണ്ട് ഉത്പാദന, വിപണന രംഗത്ത് മികച്ച സാധ്യതകളുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടില്‍ എം.എ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല നിക്ഷേപക സംഗമം ഉദ്ഘാടനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.