ഡൽഹി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ശൂന്യവേളയിൽ ലോക്സഭയിൽ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തത്തൽ നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. പതിനേഴ് കുടുംബങ്ങൾ മുഴുവനായി ഇല്ലാതെയായി. ആയിരത്തി അറുന്നൂറോളം കെട്ടിടങ്ങളും നൂറുകണക്കിന് ഏക്കർ കൃഷിയും ദുരന്തത്തിൽ നശിക്കുകയും ചെറുകിട വ്യാപാരികളുടെയും കർഷകരുടെ ജീവിതങ്ങളെ തകർക്കുകയും ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. തുച്ഛമായ തുക വായ്പയായി അനുവദിച്ച കേന്ദ്രസർക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര സർക്കാരിന്റെ സഹായമില്ലാത്തതിനാൽ പുനരധിവാസ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നും കുറ്റപ്പെടുത്തി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ടെങ്കിലും അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പിന്നീട് പ്രഖ്യാപിച്ചു. എന്നാൽ അതിന്റെ ഗുണം വയനാടിന് ലഭിച്ചിട്ടില്ല എന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.