മേപ്പാടി
രാജ്യത്തിൻ്റെ തന്നെ നോവായി മാറിയ മുണ്ടക്കൈ പ്രദേശത്ത് ഉരുൾ ദുരന്തത്തിൽ മരണപ്പെട്ടവർക്കായി നാളെ രാവിലെ 10 ന് മേപ്പാടി ജൂബിലി ഹാളിൽ പ്രാർഥനാ സംഗമം നടക്കും. മുണ്ടക്കൈ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സദസ്സിന് സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും. ദുരന്തത്തിന് ശേഷം ജില്ലയുടെ വിവിധയിടങ്ങളിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങളും സദസ്സിൽ ഒത്തുകൂടും. ഖത്തീബ് ശിഹാബുദ്ദീൻ ഫൈസിയടക്കം 150 പേരാണ് മുണ്ടക്കൈ മഹല്ലിൽ നിന്ന് മാത്രം ദുരന്തത്തിൽ വിട പറഞ്ഞത്. മുണ്ടക്കൈ മുനവ്വിറുൽ ഇസ് ലാം സംഘം മഹല്ല് പ്രസിഡണ്ട് പി.കെ അശ്റഫ് , ജനറൽ സെക്രട്ടറി കെ അബ്ദുൽ കലാം ട്രഷറർ എം. ജമാൽ തുടങ്ങിയവർ നേതൃത്വം നൽകുന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാർ, വി മൂസക്കോയ മുസ് ലിയാർ , സമസ്ത ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി , ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് കെ.വി.എസ് ഇമ്പിച്ചിക്കോയതങ്ങൾ, സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട് , ട്രഷറർ പി. സൈനുൽ ആബിദ് ദാരിമി , എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ഇബ്റാഹിം ഫൈസി പേരാൽ സെക്രട്ടറി കെ.എ നാസർ മൗലവി ,മേപ്പാടി മഹല്ല് സെക്രട്ടറി എ.കെ അലി , ഖത്തീബ് മുസ്തഫ ഫൈസി തുടങ്ങിയവർ സംബന്ധിക്കും

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.