സുൽത്താൻ ബത്തേരി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ജിഐഎഫ്ഡി സെൻററിലെ ഫാഷൻ ഡിസൈനിംഗ് & ഗാർമെൻ്റ്സ് ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾ രേഖകളുടെ അസലുമായി ഓഗസ്റ്റ് നാലിന് രാവിലെ 10 ന് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04936 220147, 9747994663, 9656061030.

വാഹന ലേലം
മാനന്തവാടി വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ കെ.എല്‍ 12 ഇ 6846 വാഹനം ലേലം ചെയ്യുന്നു. ലേല വില്‍പനയ്ക്ക് ശേഷം അഞ്ച് വര്‍ഷത്തേക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.