സുൽത്താൻ ബത്തേരി ഉപജില്ലയിലെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം ചെയ്തു.
എച്ച് എം ഫോറം ഉപജില്ലാ ട്രഷറർ ബിജു.എം ടി അധ്യക്ഷത വഹിച്ചു.ചെതലയം പി.എച്ച്.സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ഡെല്ലസ് ജോസഫ് ഭക്ഷ്യ സുരക്ഷിതത്വവും ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തിൽ പാചക തൊഴിലാളികളുമായി സംവദിച്ചു. ടീം ഫയർ & റെസ്ക്യു സുൽത്താൻ ബത്തേരിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി.
ഉപജില്ലാ ന്യൂൺ മീൽ ഓഫീസർ ശ്രീ ഷാജി.വി കെ കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന്റെയും വിതരണത്തിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകി.
പ്രത്യേകം പരിശീനം ലഭിച്ച പാചക തൊഴിലാളികൾ അവരുടെ അറിവുകൾ പരിപാടിയിൽ പങ്കുവെച്ചു.ഷൈജു വി കെ ,സജു. എം ജി , ജിഷ സി.എൻ, ഷിനറ്റ് പാപ്പച്ചൻ, നീത ടി ജെ , അബ്ദുൽ ജലീ.പി എന്നിവർ സംസാരിച്ചു.

കാർ പോർച്ചിൽ മദ്യവുംതോട്ടയും കണ്ടെത്തിയ സംഭവം:അറസ്റ്റിൽ ദുരൂഹതയെന്ന് കുടുംബം
പുൽപ്പള്ളി: മരക്കടവ് കാനാട്ടുമലയിൽ തങ്കച്ചൻ്റെ ഭാര്യ സിനിയും മകൻ സ്റ്റീവ് ജിയോയുമാണ് വാർത്ത സമ്മേളനത്തിൽ ദുരൂഹത ആരോപിച്ചത്. ഭർത്താ വിനെ കള്ള കേസിൽ കുടുക്കിയതാണെന്ന് ഇവർ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കോൺഗ്രസിലെ ഒരു