സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു.
അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും ലഭ്യമാക്കാൻ ഉദ്യോഗസ്ഥർ ബാധിസ്ഥരാണെന്നും അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അദാലത്തിൽ പരിഗണിച്ച 25 പരാതികൾ മുഴുവനും തീർപ്പാക്കി. 15 ദിവസത്തിനുള്ളിൽ അപേക്ഷകർക്ക് ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി.
റവന്യു, വനം വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് അദാലത്തിൽ കൂടുതലായി അപേക്ഷകൾ എത്തിയത്. അദാലത്ത് നാളെ (ഓഗസ്റ്റ് 30) തുടരും.