ജോലി സമ്മര്‍ദ്ദം കൊണ്ടോ മറ്റ് തിരക്കുകള്‍ കൊണ്ടോ പലപ്പോഴും നമ്മള്‍ ഭക്ഷണം കഴിക്കാന്‍ വൈകാറുണ്ടല്ലേ. രാത്രിയില്‍ അത്തരത്തില്‍ വൈകി ഭക്ഷണം കഴിക്കുന്നവരോ അല്ലെങ്കില്‍ നൈറ്റ് ക്രേവിംഗസ് ഉള്ളയാളോ ആണ് നിങ്ങളെങ്കില്‍ പിന്നാലെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
ഫോർട്ടിസ് എസ്കോർട്ട്‌സിലെ ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുരക്ഷിത് ടി കെ, ഓഖ്‌ല പറയുന്നതനുസരിച്ച് ‘ഈ നിരുപദ്രവകരമായ ശീലം ശരീരത്തെ അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് ഇരയാക്കിയേക്കാമെന്നത് മിക്ക വ്യക്തികള്‍ക്കും അറിയില്ല. ദഹനക്കേട്, അസിഡിറ്റി എന്നിങ്ങനെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് ഈ ശീലം വഴിവെച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.
സ്വാഭാവിക ദഹനചക്രത്തിലെ തടസം
മനുഷ്യശരീരത്തില്‍ ദഹനം ഉള്‍പ്പെടെ ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന പ്രശ്നമായി രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിക്കൽ മാറിയേക്കാം. ഉറങ്ങുമ്പോള്‍ മെറ്റബോളിസം നിരക്ക് മന്ദഗതിയിലാകുന്നതിനാല്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയുടെ കാര്യക്ഷമത കുറയ്ക്കുന്നു. കാര്യക്ഷമമല്ലാത്ത ദഹനം മൂലം ശേഷിക്കുന്ന ഭക്ഷണം വയറ്റില്‍ മണിക്കൂറുകളോളം തങ്ങിനില്‍ക്കുകയും വയറു വീര്‍ക്കല്‍, അസ്വസ്ഥത, അമിതമായ ആസിഡ് ഉല്‍പാദനം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
വൈകുന്നേരം കഴിക്കുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് കൊഴുപ്പുള്ളതോ മസാലകള്‍ നിറഞ്ഞതോ ആയ ഭക്ഷണങ്ങള്‍, ആമാശയത്തില്‍ നിന്ന് അധിക ആസിഡ് പുറത്തുവിടാന്‍ കാരണമാകുന്നു. രാത്രിയില്‍ ദഹനം ഏതാണ്ട് അവസാനിച്ചതിനാല്‍, ശരീരത്തിന് ആസിഡിനെ നിര്‍വീര്യമാക്കാനോ ആഗിരണം ചെയ്യാനോ ഉള്ള സാധ്യത കുറവാണ്. അതിനാല്‍, ആസിഡ് വീണ്ടും അന്നനാളത്തിലേക്ക് തിരികെ പോകുകയും നെഞ്ചെരിച്ചില്‍ പോലുള്ള എരിവുള്ള വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതിനെ ആസിഡ് റിഫ്‌ലക്‌സ് എന്നും വിളിക്കാറുണ്ട്.
ലോവര്‍ അന്നനാളത്തിലെ സ്ഫിന്‍ക്റ്ററിന്റെ വിശ്രമം
ആമാശയത്തെയും അന്നനാളത്തെയും വിഭജിക്കുന്ന ഒരു സ്ഫിങ്ക്റ്ററിന് നല്‍കിയിരിക്കുന്ന പേരാണ് ലോവര്‍ ഈസോഫേഷ്യല്‍ സ്ഫിങ്ക്റ്റര്‍. ഭക്ഷണം കഴിച്ചതിനുശേഷം നിങ്ങള്‍ കിടന്നാല്‍, എൽഇഎസ് കൂടുതല്‍ വിശ്രമിക്കുകയും ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകാന്‍ അനുവദിക്കുകയും ചെയ്യും. ബാക്ക്ഫ്‌ലോയിലൂടെ ആസിഡ് റിഫ്‌ലക്‌സ് രൂപം കൊള്ളുന്നു, ഇത് നെഞ്ചെരിച്ചിലും ദഹനക്കേടും പോലുള്ള വേദനാജനകമായ ലക്ഷണങ്ങൾക്ക് കാരണമായേക്കാം.
ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗത്തിന്റെ സാധ്യത
രാത്രി വൈകിയുള്ള ഭക്ഷണം ഒരു സാധാരണ സംഭവമാണ്. ഇത്തരത്തിൽ പതിവായി രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സിന് ഇടയാക്കുകയും അന്നനാളത്തിലെ പരിക്കിനും കാരണമായേക്കാം. പതിയെ ഇത് ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗത്തിന് ആരംഭത്തിന് കാരണമാകും. ദീര്‍ഘകാലമായി നിലനിൽകുന്ന ഗ്യാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് രോഗം ചികിത്സിച്ചില്ലെങ്കില്‍ വിട്ടുമാറാത്ത വേദന, അള്‍സര്‍ എന്നിവയ്ക്ക് പോലും കാരണമാകും.