ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്. എസ്. എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി.
കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. അധ്യാപക കലോത്സവത്തിൽ ഇരുമനത്തൂർ സെന്റ് ജോൺസ് സൺഡേ സ്കൂളാ ണ് ഒന്നാമതെത്തിയത്. മാനന്തവാടി സെന്റ് ജോർജ് രണ്ടാംസ്ഥാനംനേടി. തൃശ്ശിലേരി, കോറോം സൺഡേ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. സമാപനസമ്മേള നം എം.ജെ.എസ്.എസ്. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേ രി ഉദ്ഘാടനംചെയ്തു. ഫാ. അനൂപ് ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു. വിജ യികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഭദ്രാസന സെക്രട്ടറി ജോൺബേബി, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ജ്യോതിർഗമയ കോ ഡിനേറ്റർ കെ.എം. ഷിനോജ്, , ഫാ. ബാബു നീറ്റുകര, ഫാ. എൽദോ കൂരൻതാഴത്തുപറമ്പിൽ, ഫാ. ജോർജ് നെടുംതള്ളി, ഫാ. വർഗീസ് താഴത്തേക്കുടി, പള്ളി ട്രസ്റ്റി ഷാജി കെ പി, സെക്രട്ടറി ജിജേഷ് അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്ന് ക്ഷീരവികസന വകുപ്പ്
ഓണക്കാലത്ത് സംസ്ഥാനത്ത് വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടികളുമായി ക്ഷീരവികസന വകുപ്പ്. ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള പാൽ പരിശോധനയുടെയും ഇൻഫർമേഷൻ സെന്ററിന്റെയും പ്രവർത്തനം ജില്ലാ പാൽ പരിശോധന ലാബിൽ ആരംഭിച്ചു. സെപ്റ്റംബർ മൂന്ന് വരെ