ചെന്നലോട്: സമൂഹത്തിൽ ഏറ്റവും കൂടുതൽ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികൾക്ക് ഓണത്തിന് കൈത്താങ്ങ് ആവുകയാണ് തരിയോട് സെക്കൻഡറി പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ്. കിടപ്പ് രോഗികൾക്കുള്ള ഓണക്കിറ്റ് വിതരണം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഷൈനി മാത്യുവിന് നൽകിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം നിർവഹിച്ചു. കമ്മ്യൂണിറ്റി നഴ്സുമാരായ കെ കെ രാജാമണി, ബീന അജു, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസൺ, വളണ്ടിയർമാരായ അനിൽകുമാർ, ശാന്തി അനിൽ, കെ ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കിടപ്പ് രോഗികൾക്കുവേണ്ടി സാന്ത്വന പ്രവർത്തനങ്ങൾ ചെയ്തുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കൻഡറി പെയിൻ & പാലിയേറ്റീവ് വളണ്ടിയർ ഗ്രൂപ്പ്.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്