കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ് ചെയ്തുവന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു വി ജി അധ്യക്ഷതവഹിച്ചു. കൃഷി ഓഫീസർ അനു ജോർജ് പദ്ധതി വിശദീകരണം നടത്തി. തരിയോട് ഗ്രാമപഞ്ചായത്തിൽ ആദ്യമായിട്ടാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുഷ്പ കൃഷിക്ക് സബ്സിഡി ലഭ്യമാക്കുന്നത്. പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി ജെ എൽ ജി ഗ്രൂപ്പുകളും വ്യക്തികളും പുഷ്പ കൃഷി ചെയ്തുവരുന്നുണ്ട്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീജ ആന്റണി, സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ, ലില്ലി ഫിലിപ്പ്, സുഭാഷിണി കൃഷ്ണദാസ്, മനീജ അഭിലാഷ്, ഗീത ബാലൻ, പ്രേമ ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്