അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചുവെന്ന കേസുകളില്‍ കേസിലെ തെളിവായ ദൃശ്യങ്ങള്‍ വിചാരണക്കോടതി ജഡ്ജിമാര്‍ നേരിട്ട് കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാന്‍ വിചാരണക്കോടതികള്‍ക്ക് ചുമതലയുണ്ടെന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിയിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം. അശ്ലീല വീഡിയോ കാസറ്റുകള്‍ കടയില്‍ സൂക്ഷിച്ചു എന്ന കുറ്റത്തിന് പിടിയിലായ കോട്ടയം കൂരോപ്പട സ്വദേശിയെ ഹൈക്കോടതി 27 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. പിടിച്ചെടുത്ത വീഡിയോ കാസറ്റില്‍ അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടോ എന്ന് കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് സ്വമേധയാ കണ്ട് ബോധ്യപ്പെട്ടില്ല എന്ന വാദം അംഗീകരിച്ചാണ് കുറ്റവിമുക്തനാക്കിയത്. സാക്ഷിമൊഴികള്‍ എത്രയുണ്ടെങ്കിലും തന്റെ മുമ്പാകെ ഹാജരാക്കിയ തെളിവുകള്‍ നേരിട്ട് പരിശോധിച്ച് ഉറപ്പാക്കേണ്ടത് മജിസ്‌ട്രേറ്റിന്റെ ചുമതലയാണെന്നും ഹൈക്കോടതി പറഞ്ഞു.

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.
ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.