ചെന്നലോട്: ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും വലിയ പങ്കുവഹിക്കാവുന്ന സംവിധാനമായ ആശുപത്രി വികസന സമിതി തരിയോട് മൃഗാശുപത്രിയിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രഥമ യോഗത്തിൽ ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് പ്രവർത്തന മാർഗരേഖ വിശദീകരിച്ചു. ക്ഷീര, മൃഗസംരക്ഷണ മേഖലകളിൽ സർക്കാർ തലത്തിലും തദ്ദേശസ്ഥാപന തലത്തിലും നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ചും ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ചും കർഷക ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ടും വികസന സമിതി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന സമാഹരണ മാർഗങ്ങളെക്കുറിച്ചും നിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിന് കർമ്മ പദ്ധതി തയ്യാറാക്കും. സമിതി അംഗങ്ങളും സ്ഥിരം ക്ഷണിതാക്കളും യോഗത്തിൽ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം മുഹമ്മദ് ബഷീർ, തരിയോട് ഗ്രാമപഞ്ചായത്ത് അംഗം ബീന റോബിൻസൺ, ക്ഷീരസംഘം പ്രസിഡണ്ട് എംടി ജോൺ, രാധ മണിയൻ, എൻ സി ചെറിയാൻ, പി വി ജെയിംസ്, ടി കെ ജയൻ, എ ഡി ജോൺ, രാജു കുന്നത്ത് കാട്ടിൽ, രാമൻ മൂട്ടാല, ചന്ദ്രൻ കവിത, അച്യുതൻ തുടങ്ങിയവർ സംസാരിച്ചു. വെറ്റിനറി സർജൻ ഡോ ശരത് കെ എസ് സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു…

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്