തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി സ്വർണവില വില 77800 രൂപയിലെത്തി. പവന് ഇന്ന് 160 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ ഒറ്റയടിക്ക് കൂടിയത് 680 രൂപയാണ്. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 84,500 രൂപയെങ്കിലും നൽകണം.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9725 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7985 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6215 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 131 രൂപയാണ്