നാളിതുവരെ കാണാത്ത ഗുരുതരമായ സുരക്ഷാഭീഷണിയും മണ്ണിടിച്ചിലും, ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഗതാഗത തടസവും ഒറ്റപ്പെടലും അനുഭവപ്പെടുന്ന, 8 ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്ന ആസ്പിരേഷൻ ജില്ലയായ വയനാടിന്റെ സമഗ്ര രക്ഷയ്ക്ക് കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ ഉടനടി എത്തണമെന്ന് പടിഞ്ഞാറത്തറ- പൂഴിത്തോട് ബദൽ പാത,മൈസൂർ- പുറക്കാട്ടിരി ഗ്രീൻഫീൽഡ് ഹൈവേ വികസന സമിതി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജില്ല രൂപീകൃതമായിട്ട് 45 വർഷങ്ങൾ കഴിഞ്ഞിട്ടും നൂറ്റാണ്ടുകൾ മുൻപ് പണിത താമരശ്ശേരി ചുരം പാത മാത്രമാണ് ഏക ആശ്രയമായിട്ട് ഉള്ളത്.മെഡിക്കൽ കോളേജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കാത്ത സാഹചര്യത്തിൽ മികച്ച ചികിത്സയ്ക്കുവേണ്ടി കോഴിക്കോടേക്ക് പോകേണ്ട സ്ഥിതിയാണുള്ളത് വളരെ വീതി കുറഞ്ഞ കുറ്റ്യാടി ചുരത്തിലൂടെ വാഹനങ്ങൾ തിരിച്ചുവിടുന്നത് ആ പ്രദേശത്തും മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട് .റെയിൽവേ സർവീസും വിമാന സർവീസും വയനാട്ടിൽ ഇല്ലാത്തതുകൊണ്ട് എല്ലാകാര്യത്തിനും കോഴിക്കോടിനെ ആശ്രയിക്കേണ്ട സാഹചര്യമാണുള്ളത്. 70% പണി പൂർത്തീകരിച്ച വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വനത്തിലൂടെ റോഡ് വെട്ടുന്നതിനുള്ള അനുമതി നിഷേധിക്കപ്പെട്ട പൂഴിത്തോട്- പടിഞ്ഞാറത്തറ ബദൽ പാതയുടെ നിർമ്മാണത്തിന് ആവശ്യമായ അനുവാദം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽനിന്ന് നേടിയെടുക്കുക മാത്രമാണ് ഏക പോംവഴി. നിലവിൽ സർവ്വേക്ക് 2 കോടി രൂപ അനുവദിച്ച പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡിനെ തത്ത്വത്തിൽ അംഗീകരിച്ച സംസ്ഥാന ഇടതുപക്ഷ ഗവൺമെന്റ് പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാത യാഥാർത്ഥ്യമാക്കിത്തന്നേ തീരുവെന്ന് അവർ ആവശ്യപ്പെട്ടു.തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കുവാൻ നാലുവർഷം എടുക്കുന്നതുകൊണ്ട് ഇപ്പോഴത്തെ സംസ്ഥാന ഗവൺമെന്റ് അവരുടെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ഈ ബദൽ പാതയുടെ നിർമ്മാണവും പൂർത്തീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ആറുമാസംകൊണ്ട് പൂർത്തീകരിക്കുവാൻ കഴിയുന്ന ചുരമില്ലാത്ത വൻ വളവുകൾ ഇല്ലാത്ത വലിയ പാലങ്ങൾ ആവശ്യമില്ലാത്ത, കുത്തനെയുള്ള കയറ്റങ്ങൾ ഇല്ലാത്ത, വളരെ എളുപ്പത്തിൽ കുറഞ്ഞ ആഘാതത്തിലും , ചിലവിലും ചുരുങ്ങിയ സമയം കൊണ്ട് പൂർത്തീകരിക്കുവാൻ കഴിയുന്ന ഈ ബദൽ പാതയുടെ നിർമ്മാണം ഉടൻ ആരംഭിച്ചേ മതിയാവൂ .മേപ്പാടി തുരങ്ക പാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയ സാഹചര്യത്തിൽ പടിഞ്ഞാറത്തറ ബദൽ റോഡിനും അനുമതി നൽകുവാൻ പുതിയ സാഹചര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തയ്യാറാകും. ഉടനടി അപേക്ഷയും ഡി. പി.ആർ അടക്കമുള്ള മുഴുവൻ രേഖകളും സർവ്വേ റിപ്പോർട്ടും കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച് അംഗീകാരം നേടുവാൻ എൽഡിഎഫ് ഗവൺമെന്റ് തയ്യാറാകണം.
കൂടാതെ പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ പാതയിലേക്ക് മലയോര ഹൈവേ വഴി താമരശ്ശേരി ഭാഗത്തു നിന്ന് ഈ ബദൽ പാതയിലേക്ക് പ്രവേശിക്കുവാൻ കഴിയുമെന്നുള്ളത് വലിയ നേട്ടമാണ്.ഇതോടൊപ്പം കോഴിക്കോടിനെ എളുപ്പത്തിൽ മൈസൂരുമായി ബന്ധിപ്പിക്കാവുന്ന പുറക്കാട്ടിരി -കുറ്റ്യാടി മാനന്തവാടി മൈസൂർ ഗ്രീൻഫീൽഡ് ഹൈവേയും യാഥാർത്ഥ്യമാക്കണം. 2022ൽ 7134 കോടി രൂപ വകയിരുത്തിയതായി രാഹുൽ ഗാന്ധി എംപിയെ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രേഖാമൂലം അറിയിച്ചതാണ് പുതിയ അലൈൻമെന്റ് സമർപ്പിക്കുവാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകി. ബാംഗ്ലൂർ മലപ്പുറം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ഈ രണ്ടു ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് വിഭാവനം ചെയ്തിരിക്കുന്നത് പുറക്കാട്ടിരി മൈസൂർ പാത ഇപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെസജീവ പരിഗണനയിൽ ഉണ്ടെന്ന് അടുത്തകാലത്ത് ഫ്രാൻസിസ് ജോർജ് എംപിയെ അറിയിച്ചത് പ്രതീക്ഷയ്ക്ക് വക നൽകുന്നതായി ഭാരവാഹികൾ പറഞ്ഞു. മൈസൂർ പുറക്കാട്ടിരി കുറ്റ്യാടി ഗ്രീൻഫീൽഡ് ഹൈവേ യാഥാർഥ്യം ആക്കേണ്ടത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ വയനാടിന്റെ നിലനിൽപ്പിനു ആവശ്യമാണ്. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻറ്കൾക്കും ജനപ്രതിനിധികൾക്കും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ നിതിൻ ഗഡ്ക്കരിക്കും കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ കക്ഷി നേതാക്കൾ, തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. രാത്രികാല യാത്ര നിരോധനം ഇല്ലാത്ത 24 മണിക്കൂർ ഗതാഗതം നടക്കുന്ന കോഴിക്കോടിനെ കർണാടകയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന, ദൈർഘ്യം കുറഞ്ഞ നിലവിലുള്ള പാതയാണിത്. വനംഭൂമിയോ സ്വകാര്യഭൂമിയോ ആവശ്യമില്ലാതെ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന പാതയാണിത് ചുരത്തിലെ യാത്രക്കുരത്തിനും രാത്രികാല യാത്ര നിരോധനത്തിനും ശാശ്വത പരിഹാരമാകുന്ന ഈ പാത യാതൊരു സാങ്കേതിക തടസ്സങ്ങളോ പരിസ്ഥിതി പ്രശ്നങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത വന്യമൃഗസംരക്ഷണം ഉറപ്പുവരുത്തുന്ന പാതയാണിത്.ഈ രണ്ടു പാതകളും യാഥാർത്ഥ്യമായാൽ വയനാട് ഒറ്റപ്പെടുന്ന ദയനീയമായ സാഹചര്യം ഒഴിവാക്കാൻ കഴിയും എന്നു മാത്രമല്ല മലബാറിന്റെ സമഗ്ര വികസന മുന്നേറ്റത്തിനും, ചരക്കു ലോറി ഗതാഗത രംഗത്തും വയനാടിന്റെ ടൂറിസം രംഗത്തും, വൻ കുതിച്ചു ചാട്ടം ഉണ്ടാക്കാൻ കഴിയും എന്നും ഇതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് സന്ദർശിക്കണമെന്നും വയനാട് കോഴിക്കോട് മേഖലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിച്ചു കൂട്ടണമെന്നും വികസന സമിതി ചെയർമാൻ കെ എ ആന്റണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ എടവക പഞ്ചായത്ത് പ്രസിഡൻറ് ബ്രാൻ അഹമ്മദ് കുട്ടി, ബാബു ഫിലിപ്പ്, അഗസ്റ്റിൻ വി എ, കെ എം ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു.

ഭരണാനുമതി നൽകി.
തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അനന്തോത്ത് കുളിയൻകണ്ടി കോളനി റോഡ് സൈഡ് കെട്ട് കോൺക്രീറ്റ് പ്രവൃത്തിക്ക് 20 ലക്ഷം രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. മാനന്തവാടി എംഎൽഎയായ പട്ടികജാതി പട്ടികവര്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി