ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി.ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽ പ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് സുൽ ത്താൻ ബത്തേരി അമ്പലവയൽ ആയിരംക്കൊല്ലി പ്രീതാ നിവാസ് വീട്ടിൽ പ്രഭാത് എ.സി (47) എന്നയാളെ അറസ്റ്റ് ചെയ്‌തു. പരിശോധന സംഘത്തിൽ അസി.എക് സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഹരിദാസ് സി.വി, പ്രിവൻ്റീവ് ഓഫീസർമാരായ പി. കൃഷ്ണൻകുട്ടി, അനീഷ് എ.എസ്, വിനോദ് പി.ആർ (ഇ.ഐ & ഐ.ബി), സിവിൽ എക്സൈസ് ഓഫീസർമാരായ രഘു എം.എ, മിഥുൻ.കെ, സുരേഷ്.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഫസീല.ടി എന്നിവരും ഉണ്ടായിരുന്നു. ഓണത്തിൻ്റെ ഭാഗമായി ജില്ലയിൽ ഉടനീളം കർശന പരിശോധനകളാണ് നടത്തിവരുന്നതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ.ഷാജി അറിയിച്ചു.

പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പേരാവൂര്‍: പേരാവൂരില്‍ 2 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍.പേര്യ സ്വദേശി അബിന്‍ തോമസ്,കൊളക്കാട് മലയാംപടി സ്വദേശി അലന്‍ മനോജ് എന്നിവരെയാണ് തൊണ്ടിയില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി പേരാവൂര്‍ എസ്എച്ച്ഒ പി ബി സജീവും